ക്രൂഡ് ഓയിലിന്റെ ലഭ്യത കുറയുന്നതോടെ, ഇന്ത്യയിൽ എഥനോള്‍ ഇന്ധനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി വരുന്നു. E85, E100 പോലുള്ള ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളക്സ് ഫ്യൂവല്‍ വാഹനങ്ങളുടെ (FFV) പ്രായോഗികതയെക്കുറിച്ച് ചര്‍ച്ച നടക്കുന്നു. പെട്രോളിനെ ആശ്രയിക്കുന്നതു കുറക്കുന്നതോടൊപ്പം, പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. രാജ്യത്ത് നിലവിലുള്ള E20 ഇന്ധനം വിപുലീകരിക്കുന്നതോടൊപ്പം, E85, E100 വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള നടപടികളും ആരംഭിക്കും.
ഇന്ധന ഇറക്കുമതി ചെലവും മലിനീകരണവും കുറക്കുന്നതോടൊപ്പം, കരിമ്പ് ഉൾപ്പെടെയുള്ള കാർഷിക വിളകളിൽ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നതിനാൽ കർഷകര്‍ക്കും ഗുണകരമാകും. ഫ്ളക്സ് ഫ്യൂവല്‍ വാഹനങ്ങളുടെ വ്യാപനം ഉറപ്പാക്കാൻ ഓയില്‍ മാർക്കറ്റിംഗ് കമ്പനികളുമായും വാഹന നിർമ്മാതാക്കളുമായും സർക്കാർ ചർച്ചകൾ നടത്തുന്നു.
Photo and News Source: Dhanam



