ലക്നൗ: പതിനാറുകാരിയായ മകൾ വന്ദന ചൗബേയെ (16) അവളുടെ പ്രണയബന്ധം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പിതാവ് വിജയകുമാർ ചൗബേ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുഖത്ത് ആസിഡൊഴിച്ച് മൃതദേഹം ബരാബങ്കിയിലെ റോഡരികിൽ ഉപേക്ഷിച്ചു. 2025 ഓഗസ്റ്റിൽ മകൾ കാമുകനോടൊപ്പം ഒളിച്ചോടിയതോടെ കുടുംബം അന്വേഷണം നടത്തി. തിരികെ വീട്ടിലെത്തിക്കുകയും കാമുകനെ മൂന്നു മാസത്തേക്ക് ജയിലിലടക്കുകയും ചെയ്തു. നവംബറിൽ ജയിൽ മോചിതനായ കാമുകനുമായുള്ള ബന്ധം തുടർന്ന വന്ദനയെ പിതാവ് കൊലപ്പെടുത്താൻ തീരുമാനിച്ചു.
രാജസ്ഥാനിലെ മന്ത്രവാദിയെ കാണാൻ തീരുമാനിച്ച ചൗബേ, മാനനുമൊത്ത് ഏപ്രിൽ 13-ന് കാർ യാത്ര ആരംഭിച്ചു. ബരാബങ്കിയിൽ വച്ച് ഉറക്കത്തിലായിരുന്ന മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തിരിച്ചറിയാതിരിക്കാൻ ആസിഡൊഴിച്ച് മൃതദേഹം ഉപേക്ഷിച്ചു. ചൗബേ പോലീസിൽ പരാതിപ്പെട്ടു. അന്വേഷണം തുടരുന്നു.
Photo and News Source: Kerala Online News



