ഗുരുവായൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന്റെ ക്ഷേത്ര ദർശനം അതീവ രഹസ്യമായി നടത്തണമെന്ന് മുഖ്യമন্ত্রിയുടെ ഓഫീസിൽ നിന്നും നിർദേശം ലഭിച്ചിരുന്നു. ദേവസ്വം ജീവനക്കാരുടെ ഭീഷണി മൂലം വാർത്ത പുറത്തു വരുന്നില്ല. ജനം ടിവിയുടെ പ്രതിനിധി രാജു ഗുരുവായൂരിൽ ക്ഷേത്ര ദർശനം നടത്തിയ വിവേകിന്റെ ചിത്രങ്ങൾ പകർത്തിയപ്പോൾ സംഘം അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചു. രഹസ്യമാണെന്നും വീഡിയോ ഡിലിറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

രാജു ഇതെല്ലാം നിരസിച്ചപ്പോൾ സുമേഷ് എന്നയാളുടെ കയ്യേറ്റത്തിനും ഇടയായി. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിന്മാറി. പിന്നീട് ദേവസ്വം അഡ്മിനിസ്ട്രേറ്റർ രാജുവിനെ ഫോൺ ചെയ്തു ചിത്രങ്ങൾ വാർത്തയാക്കരുതെന്നും ആവശ്യപ്പെട്ടു.

Photo and News Source: Janam TV