കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയായ 16 കാരിയായ മീരയെ 2019 ജൂണിൽ കൊലപ്പെടുത്തിയ കേസിൽ, അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ ശരി വെച്ചു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീരയെ, മഞ്ജുഷയും അനീഷും കിണറ്റിൽ കല്ല് കെട്ടി താഴ്ത്തി കൊലപ്പെടുത്തിയിരുന്നു. മകളെയും ചെറുമകളെയും കാണാതായപ്പോൾ മഞ്ഷുഷയുടെ മാതാവ് നൽകിയ പരാതിയിലാണ് കൊലപാതകം കണ്ടെത്തിയത്.

മീരയുടെ എതിർപ്പിനെ തുടർന്ന്, ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ മീരയെ, കിണറ്റിലേക്ക് താഴ്ത്തിയ സംഭവമായിരുന്നു. സംഭവത്തിനു ശേഷം മീരയെ കാണാതെ പോയെന്നും തമിഴ്നാട്ടിലേക്ക് പോയെന്നും മഞ്ജുഷ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇരുവരും നാഗർകോവിലിൽ വാടക വീടെടുത്ത് ഒളിച്ചിരുന്നപ്പോൾ പോലീസ് പിടികൂടി.

Photo and News Source: Newsthen