ലണ്ടന്‍: ലോകചരിത്രത്തിലാദ്യമായി, ആഗോള വൈദ്യുതി ആവശ്യത്തേക്കാൾ കൂടുതലായി പുനരുപയോഗ ഊർജ്ജത്തിലൂടെ ഉല്‍പ്പാദനം നടത്തിയ സംഭവം രേഖപ്പെടുത്തി. 2025-ല്‍ ഈ നേട്ടം കൈവരിക്കാന്‍ ചൈനയിലും ഇന്ത്യയിലുമുണ്ടായ സൗരോര്‍ജ്ജ മേഖലയിലെ വളര്‍ച്ച കാരണമായി. കഴിഞ്ഞ വർഷം ലോകമെമ്പാടും വൈദ്യുതി ആവശ്യം 849 ടെറാവാട്ട് അവര്‍ ഉയര്‍ന്നപ്പോള്‍, ക്ലീന്‍ എനര്‍ജിയുടെ ഉല്‍പ്പാദനം 887 ടെറാവാട്ട് അവര്‍ ആയി. ആവശ്യത്തേക്കാള്‍ കൂടുതല്‍ ശുദ്ധവൈദ്യുതി ലഭിച്ചതാണ് ഈ ചരിത്രപരമായ നേട്ടം.
ലോകവൈദ്യുതി ഉല്‍പ്പാദനത്തിന്റെ 33.8% ഇപ്പോള്‍ പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്നാണ്. സൗരോര്‍ജ്ജം, കാറ്റാടി യന്ത്രങ്ങൾ, ജലവൈദ്യുത പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൽക്കരിയുടെ പങ്ക് ആദ്യമായി 33% താഴെയായി കുറഞ്ഞു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം 2025-ൽ 0.2% കുറഞ്ഞു. ചൈനയും ഇന്ത്യയും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി.
ലോകത്തെ സൗരോര്‍ജ്ജ വളര്‍ച്ചയുടെ പകുതിയിലധികവും ചൈനയിലാണ്. കാറ്റാടി ഊര്‍ജ്ജ മേഖലയിലും ചൈന മുന്നില്‍. ഇന്ത്യയിലാകട്ടെ, സൗരോര്‍ജ്ജം, കാറ്റാടി ഊര്‍ജ്ജം, ജലവൈദ്യുത പദ്ധതികളില്‍ റെക്കോര്‍ഡ് വളര്‍ച്ചയുണ്ടായി. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം 3.3% കുറഞ്ഞു. സൗരോര്‍ജ്ജ വളര്‍ച്ചയോടൊപ്പം ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളും ലോകമെമ്പാടും വികസിച്ചു.
Photo and News Source: Sathyam Online



