മൊബൈൽഫോണിലും ടാബ്ലെറ്റിലും എത്തിയിരിക്കുന്ന എഐ സാങ്കേതികവിദ്യയാണ് തുമ്പി. കഥകൾ കേൾക്കാനും പുതിയ കഥകൾ സൃഷ്ടിക്കാനും സഹായിക്കുന്ന ആപ്പാണിത്. നിങ്ങളുടെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെയും സ്ഥലങ്ങളെയും തിരഞ്ഞെടുത്ത് കഥകൾ നിർമ്മിക്കാം. ഉദാഹരണത്തിന്, ഫുട്‌ബോൾ കളിക്കുന്ന തങ്കു ആനയെക്കുറിച്ചുള്ള കഥ തുമ്പി തൽക്ഷണം ഉണ്ടാക്കിത്തരും. നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് കഥയിൽ മാറ്റങ്ങളും വരുത്താം. നല്ല കഥകൾ മറ്റുള്ളവർക്കായി പ്രസിദ്ധീകരിക്കാനും സാധിക്കും.
'സ്റ്റോറി പോഡ്' ഫീച്ചറിലൂടെ ഇംഗ്ലീഷിലും മലയാളത്തിലും കഥകൾ കേൾക്കാം. ഉറങ്ങാൻ നേരത്തോ വൈകുന്നേരങ്ങളിലോ ഈ കഥകൾ കേൾക്കുന്നത് രസകരമാണ്. പത്തിലധികം ഭാഷകളിൽ തുമ്പി കഥകൾ പറയും. പരസ്യങ്ങളില്ലാത്ത സുരക്ഷിതമായ ആപ്പാണിത്. കുട്ടികൾക്ക് സ്വന്തമായി കഥകൾ നിർമ്മിക്കാനും പുതിയ വാക്കുകൾ പഠിക്കാനും ഈ ആപ്പ് സഹായിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡുചെയ്യാം.
Photo and News Source: Mathrubhumi


