മലപ്പുറം ജില്ലയിലെ തിരൂരിൽ നടന്ന ഒരു ദുരന്തമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏഴൂര് സ്വദേശിയായ 30 വയസ്സുള്ള ഇര്‍ഫാനയും അവരുടെ ഒന്നര വയസ്സുള്ള മകൻ അമന്‍ മാലിക് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് അന്വേഷണത്തിൽ, ഇര്‍ഫാന തന്നെ മകനെയും കൊണ്ടു ജീവനൊടുക്കിയതായി കണ്ടെത്തി. ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹം തിരൂര് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അമ്മയുടെ മരണത്തെത്തുടർന്ന് യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നാലു മാസം മുമ്പ് ഇര്‍ഫാനയുടെ അമ്മയും മരിച്ചിരുന്നു. മാനസിക സമ്മർദ്ദം മൂലമാണ് ഈ ദുരന്തം സംഭവിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കുടുംബത്തിലുണ്ടായിരുന്ന സമ്മർദ്ദം ഈ ദുരന്തത്തിന് കാരണമായതായി അയൽവാസികൾ പറയുന്നു.

Photo and News Source: Samakalika Malayalam