കോഴിക്കോട് നഗരത്തിൽ വേനൽക്കാല ചൂടിൽ നിന്നും ജനങ്ങളെ രക്ഷിക്കാനായി പോലീസ് ആരംഭിച്ച ‘തണ്ണീർ പന്തൽ’ പ്രവർത്തനമാരംഭിച്ചു. ജനമൈത്രി പോലീസിന്റെ കരുതലിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

പോലീസ് പ്രവർത്തനങ്ങളെ ജനസൗഹൃദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും, എല്ലാ വർഷവും ഇത്തരം സംരംഭങ്ങൾ നടത്തിവരുന്നതായി കമ്മീഷണർ വ്യക്തമാക്കി. മിൽമ മോരും നാരങ്ങാവെള്ളവും യാത്രക്കാർക്ക് വിതരണം ചെയ്യുന്നു. നഗരത്തിലെ കടുത്ത ചൂടിൽ നിന്നും ആശ്വാസം തേടുന്നവർക്ക് ഈ പന്തൽ സൗജന്യ സേവനം നൽകുന്നു.

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും തണ്ണീർ പന്തൽ പ്രവർത്തനക്ഷമമായിരിക്കും. ആദ്യ ദിവസം തന്നെ നിരവധി പേർ ഈ പദ്ധതിയെ അഭിനന്ദിച്ചു. പോലീസിന്റെ ഈ നിസ്വാർത്ഥ പ്രവർത്തനം നഗരവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമായി മാറിയിരിക്കുന്നു.

Photo and News Source: Kairali News