നൂറ് വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ ജുവലറി ശൃംഖലയായ ഭീമ ജുവലറി, ഉപഭോക്താക്കൾക്കായി 'കർണ്ണിക ഫെസ്റ്റ്' എന്ന പേരിൽ ആകർഷകമായ ആഭരണ മേളയ്ക്ക് തുടക്കം കുറിച്ചു. മെയ് 12 വരെ നീണ്ടുനിൽക്കുന്ന ഈ മേള ഭീമയുടെ തിരുവനന്തപുരം, ആറ്റിങ്ങൽ, പോത്തൻകോട്, കാസർകോട്, കാഞ്ഞങ്ങാട് എന്നീ ഷോറൂമുകളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മേളയുടെ ഭാഗമായി കമ്മലുകൾ, മോതിരങ്ങൾ, മൂക്കുത്തികൾ എന്നിവയുടെ വിപുലമായ ശേഖരം 60 ശതമാനം വരെ പണിക്കൂലി ഇളവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. കൂടാതെ, പഴയ സ്വർണം കൈമാറുമ്പോൾ പവന് 800 രൂപ വരെ അധിക വിലയും, പ്ലാറ്റിനം ആഭരണങ്ങൾക്ക് വിപണിയിലെ മികച്ച ഡിസ്കൗണ്ടും ലഭ്യമാണ്. പതിനായിരം രൂപ മുതൽ ആരംഭിക്കുന്ന ആഭരണങ്ങളും പതിനായിരത്തിലധികം വ്യത്യസ്ത ഡിസൈനുകളും മേളയുടെ പ്രത്യേകതയാണ്.

സിനിമ താരം മീര മഹേഷ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ, സ്കൂൾ കുട്ടികൾക്കായി പ്രത്യേക ലൈറ്റ് വെയിറ്റ് ആഭരണങ്ങളും സൗജന്യ കാതുകുത്ത് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സ്വർണവില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് പോലും ആഭരണങ്ങൾ വാങ്ങാൻ സാധിക്കുന്ന മികച്ച അവസരമാണിതെന്ന് ഭീമ ജുവലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

Photo and News Source: Kerala Kaumudi