ലെൻസ്കാർട്ടിന്റെ സ്റ്റൈൽ ഗൈഡിൽ ജീവനക്കാർ പൊട്ട് ധരിക്കരുതെന്ന നിബന്ധന വിവാദമായിരുന്നു. ഇതിനെത്തുടർന്ന് എയർ ഇന്ത്യയും വിവാദത്തിൽ പെട്ടു. സിന്ദൂരവും പൊട്ടും ധരിക്കരുതെന്ന എയർ ഇന്ത്യയുടെ ഗ്രൂമിങ്ങ് മാർഗനിർദ്ദേശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ക്യാബിൻ ക്രൂവിനുള്ള ഹാൻഡ് ബുക്കിൽ ഈ നിബന്ധന ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൊട്ടുകളെ പൂർണ്ണമായി നിരോധിച്ചിട്ടില്ല. അഞ്ച് മില്ലിമീറ്റർ നീളമുള്ള പൊട്ട് സാരിയോടൊപ്പം ധരിക്കാമെന്നാണ് എയർ ഇന്ത്യയുടെ വ്യക്തത. ഇന്തോ-വെസ്റ്റേണ്‍ വസ്ത്രത്തോടൊപ്പം പൊട്ട് ധരിക്കാൻ അനുവദിക്കില്ലെന്ന് കർശനമായി പറയുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മാർഗനിർദ്ദേശത്തിന്റെ ചിത്രത്തിന് ശേഷം എയർ ഇന്ത്യ പ്രതികരണം നടത്തി. ജീവനക്കാർക്ക് പൊട്ട് ധരിക്കാമെന്നും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് പഴയ മാനുവലാണെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.

Photo and News Source: Kairali News