ദീപിക പദുകോണും രണ്‍വീര്‍ സിംഗും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത പങ്കുവെച്ചു. ദീപിക തന്റെ ഇൻസ്റ്റഗ്രാം പേജില്‍ മകള്‍ ദുവയെ പിടിച്ചുനില്‍ക്കുന്ന ഗർഭധാരണ പരിശോധനാ കിറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്തു. 2024 സെപ്റ്റംബറിലാണ് ദുവ ജനിച്ചത്. അടുത്തിടെ നടന്ന വേവ്‌സ് ഉച്ചകോടിയില്‍ ദീപിക മാതൃത്വത്തിലൂടെ തന്റെ ജീവിതം പൂർണ്ണമായതായി പറഞ്ഞു. 'മറ്റൊരു ജീവന്റെ ഉത്തരവാദിത്തം നമ്മെ കൂടുതല്‍ പക്വതയുള്ളവരാക്കും' എന്നും അവർ അഭിപ്രായപ്പെട്ടു.

തന്റെ കുഞ്ഞിന് സാധാരണമായ ബാല്യം ലഭിക്കണമെന്നാണ് ദീപിക ആഗ്രഹിക്കുന്നത്. ഇതിനിടെ, സന്ദീപ് റെഡ്ഡി വംഗയുടെ 'സ്പിരിറ്റ്' ഉം നാഗ് അശ്വിന്റെ 'കല്‍ക്കി 2898 എഡി പാര്‍ട്ട് 2' ഉം പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിന്ന് ദീപിക പിന്മാറിയതായി റിപ്പോര്‍ട്ടുകള് ഉണ്ട്.

Photo and News Source: Malayali Life