യെമനിലെ ഹൂത്തി വിപ്ലവകാരികൾ ബാബ് അൽ-മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണി ഉയർത്തിയിരിക്കുന്നു. സനായിലെ വിദേശകാര്യ സഹമന്ത്രി ഹുസ്സൈൻ അൽ-ഇസ്സി, ട്വിറ്ററിലൂടെ ഈ മുന്നറിയിപ്പ് നൽകി. 'സമാധാനത്തിനു തടസ്സമാകുന്ന നയങ്ങൾ അവസാനിപ്പിക്കണമെന്നും ജനതയുടെ അവകാശങ്ങൾ മാനിക്കണമെന്നുമാണ് അവരുടെ ആവശ്യം. ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ കടലിടുക്ക് ആഗോള കപ്പൽ ഗതാഗതത്തിന് പ്രധാനമാർഗ്ഗമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ യൂറോപ്പിലേക്കും അമേരിക്കയിലേക്കും എത്തുന്നത് ഈ പാതയിലൂടെയാണ്.
വെറും 29 കിലോമീറ്റർ വീതിയുള്ള ഈ കടലിടുക്ക് അടയ്ക്കപ്പെട്ടാൽ ആഗോള വിപണിയിലും എണ്ണവിലയിലും വൻ പ്രതിസന്ധി നേരിടേണ്ടിവരും. ഹോർമുസ് കടലിടുക്കിന് ശേഷം ബാബ് അൽ-മന്ദബ് അടയ്ക്കപ്പെട്ടാൽ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഗുരുതരമായ ആഘാതമുണ്ടാകും.
Photo and News Source: Kerala Online News



