ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രമണിയെ നിയമിച്ചു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാന്റെ കാലാവധി ഈ മാസം 30-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ സൈനിക ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. മുൻ കരസേന ഉപമേധാവിയായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം ജൂലൈ 31-നാണ് വിരമിച്ചത്.
ഇതോടൊപ്പം ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചു. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡറായി പ്രവർത്തിക്കുന്ന അദ്ദേഹം, അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി വിരമിക്കുന്ന മെയ് 31-ന് ചുമതലയേൽക്കും. നാവികസേനയിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള അദ്ദേഹം ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് മൈസൂർ തുടങ്ങിയ പ്രധാന കപ്പലുകളുടെ കമാൻഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Photo and News Source: Kairali News










