ടെഹ്‌റാനിൽ നിന്നും വന്ന വാർത്ത പ്രകാരം പാകിസ്ഥാനിൽ നടത്താനിരുന്ന അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾ ഇറാൻ നിരസിച്ചു. അമേരിക്കയുടെ ഇരട്ടത്താപ്പും വിശ്വാസ്യതയില്ലായ്‌മയുമാണ് പിന്മാറ്റത്തിന് കാരണം. ഹോർമുസ് കടലിടുക്കിൽ യുഎസ് തുടരുന്ന നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. അമേരിക്കയുടെ അതിരുകവിഞ്ഞ ആവശ്യങ്ങളും യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളും ചർച്ചകളെ അർത്ഥശൂന്യമാക്കുന്നു. ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലായ ‘ടൗസ്ക’ പിടിച്ചെടുക്കപ്പെട്ടത് സംഭവങ്ങളെ കൂടുതൽ വഷളാക്കി.

യുഎസ് സൈന്യം കസ്റ്റഡിയിലെടുത്ത ‘ടൗസ്ക’ 900 അടി നീളമുള്ള കപ്പലായിരുന്നു. നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇറാൻ ക്രൂ തയ്യാറാകാത്തതിനെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിലേക്ക് വെടിയുതിർത്ത് പിടിച്ചെടുക്കുകയായിരുന്നു. അമേരിക്കയുടെ നിലപാട് മാറ്റങ്ങൾ ചർച്ചകളുടെ അന്തരീക്ഷം തകർത്തു. ഇറാന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

Photo and News Source: Janmabhumi