യെസ് ബാങ്ക് തങ്ങളുടെ 2026-ലെ നാലാം പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. 44.5% വളർച്ചയോടെ 3,476 കോടി രൂപ ലാഭം നേടി. നിക്ഷേപം 12.1% വർധിച്ച് 3,18,969 കോടി രൂപയായി. 35.1% ആയി ഉയർന്ന കാസ അനുപാതം ബാങ്കിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്നു.
വായ്പകളും 11.1% വർധിച്ച് 2,73,445 കോടി രൂപയായി. ജിഎൻപിഎ 1.3% ആയി കുറഞ്ഞു. പ്രവർത്തന ലാഭം 23.1% വർധിച്ച് 1,618 കോടി രൂപയായി. ചെലവും വരുമാനവും തമ്മിലുള്ള അനുപാതം 63% ആയി മെച്ചപ്പെട്ടു. ആസ്തിയിന്മേലുള്ള ആദായം 1% ആയി ഉയർന്നു.
റീട്ടെയിൽ ബാങ്കിംഗിൽ 4.7%, കൊമേഴ്സ്യൽ ബാങ്കിംഗിൽ 14.5%, കോർപ്പറേറ്റ് ബാങ്കിംഗിൽ 19.7% വളർച്ച രേഖപ്പെടുത്തി. 82 പുതിയ ശാഖകൾ ആരംഭിച്ചു. ബാങ്കിന്റെ സ്ഥിരതയും വളർച്ചയും ശ്രദ്ധേയമാണ്.
Photo and News Source: Malayalam Express



