കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.കെ. സിബി, ബാബു കപ്പുറത്ത്കണ്ടി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ആർ. രത്‌നേഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ക്ലാസുകൾക്ക് ജില്ലാ വനിത ശിശു വികസന ഓഫീസർ സബീന ബീഗം, ജില്ലാ സാമൂഹികനീതി ഓഫീസർ അഞ്ജു മോഹൻ, റിട്ടയേർഡ് സീനിയർ സൂപ്രണ്ട് ഡോ. ടി. അബ്ദുന്നാസർ എന്നിവർ നേതൃത്വം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
Photo and News Source: Kerala Kaumudi










