താമരക്കുളം ചത്തിയറയിൽ വീടിന്റെ പരിസരങ്ങളിൽ നിന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. ചത്തിയറ സവിതാലയത്തിൽ സരിതയുടെയും, അജന്താലയത്തിൽ ഭാർഗ്ഗവൻ പിള്ളയുടെയും വീടുകൾക്ക് സമീപത്തുനിന്നുമാണ് പാമ്പുകളെ കണ്ടെത്തിയത്. സർപ്പ വോളന്റിയർമാരായ സവിതാ സുധി (ചുനക്കര ഗ്രാമപഞ്ചായത്ത് അംഗം), അനിൽകുമാർ എന്നിവർ ചേർന്നാണ് പാമ്പുകളെ സുരക്ഷിതമായി പിടികൂടിയത്.

സരിതയുടെ വീടിന് സമീപം വളർത്തുപൂച്ച പാമ്പിനെ വളഞ്ഞുവെച്ചതിനെ തുടർന്നാണ് പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. കൂടാതെ, ഇന്നലെ ഉച്ചയോടെ ഭാർഗ്ഗവൻ പിള്ളയുടെ വീടിനോട് ചേർന്ന് തൊണ്ട് കൂട്ടിയിട്ടിരുന്ന സ്ഥലത്തും വലിയൊരു മൂർഖൻ പാമ്പിനെ കാണുകയായിരുന്നു. ഉടൻ തന്നെ വിവരം സർപ്പ വോളന്റിയർ സവിതയെ അറിയിക്കുകയായിരുന്നു.

പിടികൂടിയ പാമ്പുകളെ വനംവകുപ്പിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ജനവാസ മേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വോളന്റിയർമാർ നിർദ്ദേശിച്ചു.

Photo and News Source: Kerala Kaumudi Latest