ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി, അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ തോല്‍വികള്‍ നേരിടേണ്ടിവരുമെന്ന് പ്രഖ്യാപിച്ചു. ഇറാന്‍ സ്റ്റേറ്റ് ടിവിയിലൂടെയാണ് ഈ പ്രസ്താവന നടത്തിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍ തുടരുന്നു. അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കാതെ, ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് തോന്നുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചര്‍ച്ചയുണ്ടാകൂ എന്ന് ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്സാദെ വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്നും ഇറാൻ സുപ്രധാനമായി സൂചിപ്പിച്ചു.

Photo and News Source: Kerala Online News