ലിയാവോയാങ്: ചൈനയിലെ ലിയാവോണിംഗ് പ്രവിശ്യയിലെ വാഗോ ഗ്രാമത്തിൽ, മരിച്ച പിതാവിനോടുള്ള ആദരസൂചകമായി 1. 5 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് കാർ മൃതദേഹത്തോടൊപ്പം കുഴിച്ചുമൂടിയ സംഭവം അധികൃതരെ അമ്പരപ്പിച്ചു. ഏപ്രിൽ 9-ന് നടന്ന ഈ സംസ്കാര ചടങ്ങിൽ കുടുംബം പുലിവാല് പിടിച്ചു. 70 വയസ്സുള്ള ജിൻ എന്നയാളുടെ ശവസംസ്കാരത്തിനിടെയായിരുന്നു ഈ വിചിത്രമായ ആദരവ്.

കറുത്ത മെഴ്‌സിഡസ് ബെൻസ് എസ് 450 എൽ മോഡലും '8888' ലൈസൻസ് പ്ലേറ്റും കുഴിച്ചുമൂടിയത് വീഡിയോ വൈറലായതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ടു. കാർ തിരികെ പുറത്തെടുപ്പിക്കാൻ കുടുംബത്തെ നിർബന്ധിച്ചു. ചുവന്ന തുണികൊണ്ട് മൂടിയ കാറിന്റെ വശങ്ങളിൽ ചുവന്ന റിബണുകളും കെട്ടിയിരുന്നു. ഗ്രാമവാസികൾക്ക് പ്രതിഫലവും നൽകിയ ഈ സംഭവം ചൈനീസ് സംസ്കാരത്തിലെ ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്.

Photo and News Source: Kvartha