തൃശ്ശൂരിൽ പ്രവാസി ബിസിനസുകാരനിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ വ്യാജ മന്ത്രവാദി അറസ്റ്റിലായി. ചേര്പ്പ് കോടന്നൂര് സ്വദേശി റാഫി (51) ആണ് പ്രതി. രോഗബാധിതരോട് അടുപ്പം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയിരുന്ന ഇയാള്‍, വീട്ടുപറമ്പുകളില്‍ ഏലസുകളും നാഗരൂപങ്ങളും കുഴിച്ചിടുമായിരുന്നു. തുടർന്ന് 'ദിവ്യദൃഷ്ടി'യില്‍ കണ്ടെന്ന വ്യാജേന അവയെ ശത്രുക്കള്‍ കുഴിച്ചിട്ടതാണെന്നു വിശ്വസിപ്പിക്കുമായിരുന്നു. ബൈബിൾ വചനങ്ങളും കൊന്ത, കുന്തിരിക്കം, വെള്ളം ഉപയോഗിച്ച് പ്രാർഥന നടത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ഏലസുകളും ദോഷത്തകിടുകളും കണ്ടെത്തിയ ശേഷം സിസിടിവി ദൃശ്യങ്ങളിലൂടെ തട്ടിപ്പ് പുറത്തായി.

Photo and News Source: Marunadan Malayali