ഹോർമുസ് കടലിടുക്കിനെച്ചൊല്ലി ഇറാൻ നടത്തുന്ന മുന്നറിയിപ്പുകൾ അമേരിക്ക നിരാകരിച്ചു. ഡോണൾഡ് ട്രംപ്, ഇറാന്റെ ശ്രമത്തെ 'ബ്ലാക്ക്മെയിൽ' ആയി വിശേഷിപ്പിച്ചു. ഇന്ത്യയും ഇറാനോട് പൂർണമായും അകലാനുള്ള നയം പിന്തുടരുന്നില്ല. ഹോർമുസ് കടലിടുക്കിലെ സംഭവവികാസങ്ങൾ കേന്ദ്രസർക്കാർ നിരീക്ഷിച്ചു വരുന്നു. ഇന്നലെ നടന്ന വെടിവയ്പിനിടയിലും ഇന്ത്യയുടെ 'ദേശ് ഗരിമ' കപ്പൽ കടന്നു. കണ്ണൂരിൽ കെ. എസ്. യു നേതാവ് എം. സി. അതുലിനെതിരെ ലൈംഗികാതിക്രമ പരാതി ലഭിച്ചു.
പരാതി നൽകിയ പെൺകുട്ടി, വിവാഹവാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്നും ആരോപിക്കുന്നു. സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. ഈ മാസം അവസാന വാരത്തോടെ വേനൽ മഴ ശക്തിയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തിങ്കളാഴ്ച മുതൽ ചൂടിന് അല്പം ശമനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
Photo and News Source: Samakalika Malayalam



