കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഡ്രഗ് ഡീലർ കെവിൻ വമ്പൻ സ്രാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നൈറ്റ് പാർട്ടികളിലെ പ്രധാന ലഹരി വിതരണക്കാരനായ ഇയാളുടെ കയ്യിൽ നിന്ന് 100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിൻ, എംഡിഎംഎ, എക്സറ്റസി 90 ഗുളികകൾ എന്നിവ കണ്ടെടുത്തു. കഴിഞ്ഞ വർഷം മാത്രം 22 ലക്ഷം രൂപയുടെ ലഹരി ഡീലുകൾ നടത്തിയ കെവിൻ, തായ്ലാൻഡ് ഉൾപ്പെടെ വിദേശത്തും സഞ്ചരിച്ചിരുന്നു.
എറണാകുളം വാഴക്കാലയിലാണ് വൻ രാസലഹരി വേട്ട നടന്നത്. ഡാൻസാഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, മൂലേപ്പാടം റോഡിലെ ഡ്രീം ഫ്ലവർ ഫ്ലാറ്റിൽ നിന്ന് ലഹരി കണ്ടെത്തി. പ്രതിയിൽ നിന്ന് മയക്കുമരുന്ന് കച്ചവടത്തിലൂടെ കൈവശം വച്ചിരുന്ന ഒരു ലക്ഷം രൂപയും പോലീസ് പിടികൂടി. മാർച്ചിൽ കടവന്ത്ര പോലീസ് സ്റ്റേഷനിൽ പിടിയിലായ നാർക്കോട്ടിക് കേസിലെ പ്രതികൾക്ക് ലഹരി എത്തിച്ചുകൊടുത്തതും കെവിനായിരുന്നു.
Photo and News Source: Kairali News



