കൊൽക്കത്തയിലെ സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ ലയണൽ മെസ്സിയെ വരുത്തിയ പരിപാടി സംഘടിപ്പിച്ച സത്രാദു ദത്തയെ, അമിതതിരക്കുണ്ടാക്കിയെന്ന കുറ്റം ആരോപിച്ച് തൃണമൂല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 39 ദിവസം ജയിലിലടച്ചു. വാസ്തവത്തില്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ തിക്കിനും തിരക്കിനും കാരണക്കാരന്‍ മന്ത്രി അരൂപ് ബിശ്വാസാണെന്ന് സത്രാദു ദത്ത ആരോപിക്കുന്നു. "മെസ്സി കൊൽക്കത്തയിലെ സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ ഷൈന്‍ ചെയ്യാന്‍ പലതും ചെയ്തുകൂട്ടിയത് അരൂപ് ബിശ്വാസാണ്. സ്റ്റേഡിയത്തില്‍ വെച്ച് സമ്മതമില്ലാതെ തന്നെ അടുത്ത സ്നേഹിതരാണെന്ന ഭാവത്തില്‍ മെസ്സിയുടെ ദേഹത്തൂടെ കൈചൂറ്റിപ്പിടിച്ചതുള്‍പ്പെടെ ഇയാള്‍ പലതും ചെയ്തു" എന്ന് സത്രാദു ദത്ത പറയുന്നു.
അന്ന് മെസ്സിയുമായി ചേര്‍ന്നുള്ള ഫോട്ടോ എടുക്കരുതെന്ന് താന്‍ പറഞ്ഞതാണെന്നാല്‍, അരൂപ് ബിശ്വാസ് തലങ്ങും വിലങ്ങും ഫോട്ടോ എടുത്തുകൊണ്ടിരുന്നു. ഈ ഫോട്ടോകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ താരമാകാനായിരുന്നു മന്ത്രിയുടെ ശ്രമം. പ്രവര്‍ത്തകരെ പരമാവധി സ്റ്റേഡിയത്തില്‍ കയറ്റി. ആളുകള്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറുമ്പോള്‍ അനില്‍ ബിശ്വാസ് സന്തോഷിക്കുകയായിരുന്നു. പക്ഷെ ഇത് സ്റ്റേഡിയത്തിനുള്ളിലെ തിരക്ക് നിയന്ത്രണാതീതമാക്കി. എല്ലാം കൈവിട്ടുപോയി. ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റെടുത്ത് വന്ന ബിസിനസുകാരുടെയും കാണികളുടെയും അസ്വസ്ഥതയായിരുന്നു ഫലം" എന്നും സത്രാദു ദത്ത വ്യക്തമാക്കുന്നു.
മെസ്സിയെ കാണാന്‍ വലിയ ടിക്കറ്റെടുത്ത് വന്നവര്‍ക്ക് കാണാന്‍ പോലും കഴിഞ്ഞില്ല. പരിപാടി കുളമായതിന്റെ പേരില്‍ മമതയുടെ പൊലീസ് അറസ്റ്റ് ചെയ്തത് സ്പോര്‍ട്സ് സംഘാടകനായ സത്രാദു ദത്തയെ ആയിരുന്നു. അന്ന് സ്റ്റേഡിയത്തില്‍ ഉണ്ടായ അനിയന്ത്രിത സാഹചര്യത്തിന്റെ കുറ്റം സത്രാദു ദത്തയുടെ മേല്‍ കെട്ടിവെച്ച് അയാളെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു മന്ത്രി അരൂപ് ബിശ്വാസ്. സത്രാദു ദത്ത 39 ദിവസത്തോളം ജയിലില്‍ കിടന്നു.
ബിജെപിയുടെ പാപിയ അധികാരി എന്നറിയപ്പെടുന്ന ജയന്‍റ് കില്ലറ് പിന്നീട് ഈ പരിപാടിയുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നതോടെ യഥാര്‍ത്ഥ വില്ലന്‍ മന്ത്രി അരൂപ് ബിശ്വാസാണെന്ന് തെളിഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ മന്ത്രിയ്ക്കെതിരെ വലിയ ആക്രമണം നടന്നു. നിവൃത്തിയില്ലാതെ അരൂപ് ബിശ്വാസ് രാജിവെച്ചു. എന്നാല്‍ വീണ്ടും ഇയാള്‍ക്ക് മത്സരിക്കാന്‍ മമത സീറ്റുകൊടുക്കുകയായിരുന്നു.
മമതയുടെ ഇലക്ഷന്‍ മാനേജ്മെന്‍റ് ആകെ പാളി എന്നതിന്റെ തെളിവാണ് ഈ സംഭവം. ടോളി ഗഞ്ച് എന്ന മണ്ഡലം 24 നോർത്ത് പര്‍ഗാനാസ് ജില്ലയിലാണ്. മമതയുടെ മുസ്ലിം ഗുണ്ടകള്‍ വിലസുന്ന സ്ഥലം. അവര്‍ ഇവിടെ അരൂപ് ബിശ്വാസിനെതിരെ മത്സരിച്ച പാപിയ അധികാരി എന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം വരെ ചെയ്തു. നടി കൂടിയായ ബിജെപി സ്ഥാനാര്‍ത്ഥി പാപിയ അധികാരി ഇതിനെതിരെ പിടിച്ചു നിന്നു. ഒടുവില്‍ പാപിയ ജയന്‍റ് കില്ലറ് ആകുകയായിരുന്നു. ആറായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ഇവര്‍ അരൂപ് ബിശ്വാസിനെ മലര്‍ത്തിയടിച്ചത്.
എല്ലാ തരത്തിലും താളം തെറ്റിയ മമതയുടെ ഇലക്ഷന്‍ മാനേജ്മെന്‍റ് അരൂപ് ബിശ്വാസ് എത്രയോ വര്‍ഷങ്ങളായി രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ്. ടോളി ഗഞ്ചില്‍ 2021ല്‍ നടന്ന മത്സരത്തില്‍ അരൂപ് ബിശ്വാസ് തോല്‍പിച്ചത് പ്രശസ്ത ഗായകനും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുമായി ബാബുല്‍ സുപ്രിയോയെയാണ്. അത്രയ്‌ക്ക് ജനപ്രിയനായ അരൂപ് ബിശ്വാസ് പക്ഷെ മെസ്സി പരിപാടിയോടെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു.
Photo and News Source:










