കൊച്ചി: ലോകത്തെ മുന്തിയ ഇരുചക്ര-മുച്ചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സ്, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഫാമിലി ഇലക്ട്രിക് വാഹനമായ ടിവിഎസ് ഐക്യൂബ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ടിവിഎസ് ഐക്യൂബ് എസ് 4.7 കെഡബ്ല്യുഎച്ച് വിപണിയിലിറക്കി. 9 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളുടെ വിശ്വാസം നേടിയ ടിവിഎസ് ഐക്യൂബ്, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

ടിവിഎസ് ഐക്യൂബ് എസ് 4.7 കെഡബ്ല്യുഎച്ച് മോഡലിന്റെ പ്രാരംഭ വില 1,37,142 രൂപ (ഡൽഹി എക്സ്-ഷോറൂം) ആണ്. IDC സാക്ഷ്യപ്പെടുത്തിയ 175 കിലോമീറ്റർ റേഞ്ച് ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു. ദൈനംദിന ഉപയോഗത്തിനും ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വാഹനം, കരുത്തുറ്റ ബാറ്ററി ഉപയോഗിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. പുതിയ നിറങ്ങളായ ടൈറ്റാനിയം ഗ്രേ, മാഗ്നിഫിസന്റ് പർപ്പിൾ ബീജ്, ഹാർലെക്വിൻ ബ്ലൂ ബീജ് എന്നിവ ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പ് നൽകുന്നു.

ടിവിഎസ് മോട്ടോഴ്‌സിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ടിവിഎസ് ഐക്യൂബ് എസ് 4.7 കെഡബ്ല്യുഎച്ച് മോഡൽ ലഭ്യമാകുന്നത്. ഉപഭോക്താക്കൾക്ക് പരിചിതവും വിശ്വസനീയവുമായ യാത്രാനുഭവം നിലനിർത്തിക്കൊണ്ടെ, ഉയർന്ന ബാറ്ററി ശേഷിയും വാഗ്ദാനം ചെയ്യുന്നു. എല്ലാവർക്കും ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കാനും, ടിവിഎസ് ഐക്യൂബ് ഇന്ത്യയിലെ പ്രിയപ്പെട്ട ഫാമിലി ഇ.വി ആണെന്ന വസ്തുത ഉറപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റേഞ്ച്, കണക്റ്റിവിറ്റി ഫീച്ചറുകൾ, നിറങ്ങൾ എന്നിവ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ സ്വാതന്ത്ര്യം, വാഹന സുരക്ഷ, മികച്ച വാങ്ങൽ അനുഭവം, ലളിതമായ പ്രവർത്തനം എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളിലാണ് ടിവിഎസ് ഐക്യൂബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, ഇന്ത്യയിലുടനീളം ആയിരത്തിലധികം നഗരങ്ങളിലും 3,300 ഡീലർഷിപ്പുകളിലും ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകൾ ലഭ്യമാണ്. പുതിയ വേരിയന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് TVS iQube S 4.7 kWh വെബ്‌സൈറ്റ് സന്ദർശിക്കാം.

Photo and News Source: Sathyam Online