വാൽപ്പാറ ചുരത്തിലുണ്ടായ വാഹനാപകടം നമ്മെ പാഠം പഠിപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ പാങ്ങ് ഗവ. എൽ. പി. സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘം വേനലവധിക്കായി വാൽപ്പാറ, അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. തിരികെ വരുമ്പോൾ വെള്ളിയാഴ്ച വൈകീട്ടു 13-ാംനമ്പർ ഹെയർപിൻ വളവിൽ വാഹനം കീഴ്‌മേൽ മറിഞ്ഞ് 9-ാംവളവിലേക്ക് പതിച്ചു. 20 കൊടുംവളവുകളുള്ള ഈ പാതയിൽ 8-20 വരെയുള്ള വളവുകൾ ഏറ്റവും അപകടകരമാണ്.

വീതി കുറഞ്ഞ റോഡും കുത്തനെയുള്ള ഇറക്കവുമുള്ള ഈ പാതയിൽ ബ്രേക്കിന്റെ പ്രവർത്തനം തകരാറിലാകുന്ന ബ്രേക്ക് ഫേഡിങ് സാധാരണമാണ്. മലയോരപാതകളിൽ ഡ്രൈവിങ്ങിന് അധികശ്രദ്ധ അനിവാര്യമാണ്. വാഹനം ഇടയ്ക്ക് നിർത്തി ബ്രേക്കിനെ തണുപ്പിക്കാതെ വരികയാണെങ്കിൽ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

Photo and News Source: Mathrubhumi