പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഓഹരി വിപണിയിൽ അസ്ഥിരത തുടരുകയാണ്. ഈ സാഹചര്യത്തിൽ നിക്ഷേപകരുടെ മുന്നിൽ ഉയരുന്ന ചോദ്യമാണ്, വിപണിയിലെ ചാഞ്ചാട്ടം ഉള്ളപ്പോൾ എന്താണ് നല്ല നിക്ഷേപ മാർഗം? വിപണി വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, എസ്‌ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ആണ് ഏറ്റവും നല്ല മാർഗം. കാരണം, ഇത് നിക്ഷേപത്തിന്റെ ആവറേജ് ചെയ്യുന്നതിനാൽ റിസ്ക് കുറയ്ക്കുന്നു. ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ എൻട്രി പോയിന്റ് പ്രധാനമാണ്. തെറ്റായ സമയത്തു നിക്ഷേപിക്കുന്നതിലൂടെ റിട്ടേണ്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
ഈ റിസ്ക് ഒഴിവാക്കാനും ദീർഘകാല ഇക്വിറ്റി നേട്ടങ്ങൾ പിടിച്ചെടുക്കാനും സഹായിക്കുന്നത് സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (എസ്ടിപി) ആണ്. എസ്ടിപി പ്രവർത്തിക്കുന്നത് എങ്ങനെ? ആദ്യം മുഴുവൻ തുകയും ലിക്വിഡ് അല്ലെങ്കിൽ കടപ്പത്ര വിപണിയിൽ നിക്ഷേപിക്കുകയും, തുടർന്ന് നിശ്ചിത തുക ഓരോ മാസവും ഇക്വിറ്റി ഫണ്ടിലേക്ക് മാറ്റുകയുമാണ്. ഈ രീതി തിരഞ്ഞെടുക്കുന്നവർക്ക് വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് മാറിനിൽക്കാനും, എസ്‌ഐപി പോലെ മാസങ്ങളോളം കോസ്റ്റ് ആവറേജ് ചെയ്യാനും സാധിക്കും.
പക്ഷേ, എസ്‌ഐപിയിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഫണ്ട് യൂണിറ്റുകൾ വാങ്ങുന്നതിന് പകരം നിലവിലുള്ള ഫണ്ടിലേക്ക് തുക മാറ്റുന്ന രീതിയാണ് എസ്ടിപി. അങ്ങനെ, റിസ്ക് കുറയ്ക്കുന്നതോടൊപ്പം ദീർഘകാല നേട്ടങ്ങളും ഉറപ്പാക്കുന്നു.
Photo and News Source: Samakalika Malayalam



