ദൈനംദിന ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് മൊബൈൽ ഫോണുകൾ. ഉറക്കം എണീറ്റത് മുതൽ രാത്രി ഉറങ്ങുന്നതുവരെ ഇടവേളകളില്ലാതെ നമ്മൾ ഫോണുകൾ ഉപയോഗിക്കുന്നു. എന്നാൽ രാത്രി ഉറങ്ങുന്നതുവരെ ഫോണിൽ നോക്കുന്നതും, അലാറം കേൾക്കാൻ തലയണക്കരികിൽ ഫോൺ വെച്ച് ഉറങ്ങുന്നതുമായ നിങ്ങളുടെ ശീലങ്ങൾ ആരോഗ്യത്തെ പല രീതിയിലും ബാധിക്കാം.
ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഫോണിൽ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക് സിഗ്നലുകൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ഉറക്കത്തിന്റെ ദൈർഘ്യത്തെയും സ്വാധീനിച്ചേക്കാം എന്നാണ്. എന്നാൽ ചില സുരക്ഷിതമായ ശീലങ്ങളിലൂടെ ഈ അപകടത്തെ ഒരു പരിധിവരെ നമുക്ക് തടയാൻ സാധിക്കും.
ഉറങ്ങുമ്പോൾ ഫോൺ തലയണക്കരികിൽ വെക്കുന്നതിന് പകരം കുറഞ്ഞത് 3 അടി അകലെയെങ്കിലും മാറ്റി വയ്ക്കുക. ഫോണിന് പകരം ഒരു അലാറം ക്ലോക്ക് വാങ്ങി ഉപയോഗിക്കുന്നത് ഫോണിനോടുള്ള അമിത ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കും. ഫോൺ ഓഫ് ചെയ്യാൻ താല്പര്യമില്ലെങ്കിൽ എയർപ്ലെയിൻ മോഡ് ഓൺ ചെയ്യുക. ഇത് സിഗ്നലുകളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും.
ദീർഘനേരം ഫോൺ സംഭാഷണം നടത്തുന്നവർ ഫോൺ ചെവിയോട് ചേർത്ത് വെക്കാതെ ഇയർഫോണോ സ്പീക്കറോ ഉപയോഗിക്കുക. ഇത് ശ്രവണശേഷിയെ സംരക്ഷിക്കുകയും ഫോണിൽ നിന്നുള്ള സിഗ്നലുകളുടെ തീവ്രത കുറക്കുകയും ചെയ്യും. Subscribe to our Newsletter to stay connected with the world around you Follow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates
Photo and News Source: Samakalika Malayalam









