എരുമേലി-പമ്പാ സംസ്ഥാന പാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിലാണ് ശബരിമല ദർശനാനന്തരം മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികളുടെ കാർ ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെ നിയന്ത്രണം വിട്ട് മറിഞ്ഞത്.
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിദഗ്ധ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ പരിക്കേറ്റ അഞ്ചുപേരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രതീഷിനും അവിനാശിനും കാലിന് ഒടിവും ജയലക്ഷ്മിയുടെ തലയ്ക്ക് പരിക്കും സംഭവിച്ചു.
പരിക്കേറ്റവരെ അടുത്തെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. പോലീസിന്റെ സുരക്ഷാ മുൻകരുതലുകളില്ലാത്ത ഈ ഭാഗം തീർഥാടകർക്ക് അപകടമേഖലയാണ്. മണ്ഡല-മകരവിളക്ക് കാലത്തൊഴികെ മറ്റു സമയങ്ങളിൽ ഇവിടെ യാതൊരു സുരക്ഷാ നടപടികളും ഉണ്ടാകാറില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. അപകട സമയത്ത് പോലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും വിവരമറിഞ്ഞതിനെത്തുടർന്നാണ് അവർ എത്തിയതെന്നും പറയുന്നു.
Photo and News Source: Media Mangalam



