വരുന്ന വ്യാപാര ആഴ്ച (ഏപ്രിൽ 20 - 24) കമ്മോഡിറ്റി വിപണിയെ ആഗോള സാമ്പത്തിക ഘടകങ്ങൾ സ്വാധീനിക്കും. യുഎസിലെ റീട്ടെയിൽ സെയിൽസ്, പിഎംഐ ഡാറ്റ, ഫെഡറൽ റിസർവിന്റെ പലിശ നിരക്കിനെക്കുറിച്ചുള്ള പ്രസ്താവനകൾ എന്നിവ വിപണിയെ നിയന്ത്രിക്കും. ശക്തമായ യുഎസ് സൂചകങ്ങൾ ഡോളറിന് ഉയർച്ച നൽകുകയും വിലയേറിയ ലോഹങ്ങളിലെ വിൽപ്പന സമ്മർദം വർദ്ധിപ്പിക്കുകയും ചെയ്യും. ദുർബലമായ ഡാറ്റ സ്വർണത്തിലും വെള്ളിയിലും ഉയർച്ചയ്ക്ക് കാരണമാകും.
എനർജി വിഭാഗത്തിൽ സംഭരണ കണക്കുകളും ചൈനയുടെ സാമ്പത്തിക വിവരങ്ങളും നിർണായകമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ, നാച്ചുറൽ ഗ്യാസ് എന്നിവയിലും ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളാണിവ. കടന്നുപോയ ആഴ്ചയിൽ സ്വർണം 4,837 ഡോളറിൽ 1.91% നേട്ടത്തോടെ അവസാനിച്ചു. സാങ്കേതിക വിശകലനമനുസരിച്ച്, സ്വർണത്തിന്റെ അടുത്ത സപ്പോർട്ട് 4,405 ഡോളറിലും പ്രതിരോധം 5,045 ഡോളറിലും ഉണ്ട്. 3,890 ഡോളറും അടിത്തറയായി പ്രവർത്തിക്കും.
Photo and News Source: Dhanam



