ചായ ഉണ്ടാക്കുന്നതിൽ ശാസ്ത്രീയമായ രീതികൾ പിന്തുടരുന്നത് അതിന്റെ ഗുണം വർദ്ധിപ്പിക്കും. തിളച്ച വെള്ളത്തിൽ ചായപ്പൊടി ഇടുന്നതിനു പകരം, വെള്ളം തിളച്ച ശേഷം തീ കുറച്ച് അഞ്ചു മിനിറ്റ് മൂടി വയ്ക്കുക. ഇത് രുചിയും മണവും നിലനിർത്തും. വെള്ളവും ചായപ്പൊടിയും 200 മില്ലി:5. 2 ഗ്രാം എന്ന അനുപാതത്തിൽ എടുക്കുന്നത് നല്ലതാണ്. പാലും ചായയും ഒരുമിച്ച് തിളപ്പിക്കരുത്. പാലിന്റെ കട്ടിയും സ്വാദും നഷ്ടപ്പെടും. പാലും ചായയും പ്രത്യേകം തിളപ്പിച്ച് ചേർക്കണം.
നാരങ്ങ, പുതിനയില, പാൽപ്പാട ക്രീം എന്നിവ ചേർത്ത് ചായയുടെ സ്വാദും ഗുണവും വർദ്ധിപ്പിക്കാം. നാരങ്ങയും പുതിനയിലയും ദഹനത്തെ സഹായിക്കും. ഉദരസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ഉണർവും ഉന്മേഷവും നൽകുന്ന ചായയാണ് ഇതിൽ നിന്നും ലഭിക്കുക.
Photo and News Source: Kerala Online News



