മൂക്കിലെ ദശ (നാസൽ പോളിപ്സ്) മൂക്കിലോ സൈനസുകളിലോ ഉണ്ടാകുന്ന നോൺ-കാൻസറസ് വളർച്ചയാണ്. ഇത് മൂക്കടപ്പിനു പ്രധാന കാരണമാകുന്നു. മൂക്കിലൂടെ ശ്വാസമെടുക്കാൻ പ്രയാസമുണ്ടാകുകയും, മൂക്കൊലിപ്പ് ഉണ്ടാകുകയും ചെയ്യുന്നു. മണം തിരിച്ചറിയാനുള്ള കഴിവും നഷ്ടപ്പെടുന്നു. ഭക്ഷണത്തിന്റെ രുചിയും മനസ്സിലാക്കാനാവില്ല. സൈനസൈറ്റിസ് ഉള്ളവരിൽ തലവേദന സാധാരണമാണ്. അലർജി ഉള്ളവരിൽ തുമ്മൽ കൂടുതലായി അനുഭവപ്പെടുന്നു. ചെവി വേദനയും കേൾവി കുറവും ഉണ്ടാകാം. തുടർച്ചയായ ജലദോഷം വിട്ടുമാറാതെ കുട്ടികളെ ബാധിക്കുന്നു. വായിലൂടെ ശ്വാസമെടുക്കേണ്ട അവസ്ഥയും ഉണ്ടാകാം. ഉറക്കത്തിൽ കൂരുക്കംവലി ഉണ്ടാകാനും സാധ്യതയുണ്ട്. കുട്ടികളിൽ പഠനശ്രദ്ധ കുറയാനും ഇത് കാരണമാകുന്നു. ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്. ഡോക്ടറെ കാണുന്നതാണ് ഉത്തമം.
മൂക്കടപ്പ്, നാസൽ പോളിപ്സ്, സൈനസൈറ്റിസ്
Photo and News Source: Sathyam Online



