ന്യൂഡൽഹിയിൽ വച്ച് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ. വി. തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി ചർച്ച നടത്തി. വയനാട്ടിലെ പ്രകൃതി ദുരന്തത്തിന് കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും, ജി. എസ്. ടി. സംബന്ധിച്ച തീരുമാനങ്ങൾ വേഗത്തിൽ എടുക്കണമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ. കേന്ദ്ര മന്ത്രി, പ്രധാനമന്ത്രിയുമായി സംസാരിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നൽകി. കേരളത്തിന് മാത്രമേ ഇപ്പോഴും സഹായം ലഭിക്കാത്തത്, കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങളിലെ വ്യത്യാസം മൂലമാണെന്നും അവർ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ജി. എസ്. ടി. വിഹിതം 60-40-ൽ നിന്ന് 50-50 ആക്കണമെന്നും സെസുകളും സർചാർജുകളും ക്രമേണ ഒഴിവാക്കണമെന്നുമായിരുന്നു കേരളത്തിന്റെ നിലപാട്. കൂടാതെ, സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്ക് കേന്ദ്രം കൂടുതൽ ഉദാരമായ സമീപനം പുലർത്തണമെന്നും ആവശ്യപ്പെട്ടു.

Photo and News Source: Marunadan Malayali