ടെക് മേഖലയിലെ തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്നു. ഈ വർഷം ആദ്യ പാദത്തിൽ തന്നെ 95 കമ്പനികളിൽ നിന്നായി 73,000-ൽ അധികം പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. Layoffs. fyi റിപ്പോർട്ടിന്റെ കണക്കനുസരിച്ച്, 2021 മുതൽ ആഗോള തലത്തിൽ 10 ലക്ഷത്തിലധികം ടെക് തസ്തികകൾ നഷ്ടപ്പെട്ടു. ക്ലൗഡ് കമ്പ്യൂട്ടിംഗ്, സോഫ്റ്റ്‌വെയർ, സാസ്, ഇ-കോമേഴ്സ് മേഖലകളിലാണ് എ. ഐ മൂലമുളള തൊഴിലില്ലായ്മ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. പരമ്പരാഗത തൊഴിലുകളെ എ.
ഐ മാറ്റിനിർത്തുന്നതാണ് ഈ പ്രവണതയുടെ പ്രധാന കാരണം. യു. എസിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഉണ്ടാകുന്നത്. മെറ്റാ പോലുള്ള ബഹുരാഷ്ട്ര കമ്പനികളും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും സെമികണ്ടക്ടർ, ടെലികോം, ഐടി സേവന മേഖലകളിൽ തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്നു. വേൾഡ് ഇക്കണോമിക് ഫോറം 8. 5 കോടി തൊഴിലുകൾ എ. ഐ മൂലം നഷ്ടപ്പെടുമെന്ന് പ്രവചിക്കുന്നു.
ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട് അടുത്ത 10 വർഷത്തിനുള്ളിൽ 30 കോടി പൂര്‍ണ സമയ ജോലികൾ ബാധിതമാകുമെന്ന് സൂചിപ്പിക്കുന്നു.
Photo and News Source: Dhanam



