വിഷു ദിനാഘോഷത്തോടനുബന്ധിച്ച് ഹോട്ടലിന്റെ പേരിൽ വിവാദപരമായ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിക്കണ്ണൻ കുഴിമണ്ഡപത്തിന് മുന്നിൽ ഇരിക്കുന്ന രീതിയിലുള്ള ചിത്രമായിരുന്നു പോസ്റ്ററിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. ഭാരതീയ ന്യായ സംഹിതയുടെ 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹോട്ടലുടമ പരസ്യമായി മാപ്പപേക്ഷിച്ചു. പോസ്റ്റർ തയ്യാറാക്കാൻ ഏല്പിച്ച ഏജൻസിയുടെ അറിവില്ലായ്മയാണ് ഇത്തരമൊരു ചിത്രം ഉണ്ടാകാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവാദമായ പോസ്റ്റർ ഹോട്ടലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയയിലോ മറ്റു പ്രചാരണങ്ങളിലോ ഉപയോഗിച്ചിട്ടില്ലെന്നും ഉടമ സൂചിപ്പിച്ചു. ഹിന്ദു സംഘടനകളുടെ പ്രതിഷേധ മാർച്ചിനെത്തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി. മതസൗഹാർദ്ദം തകര്‍ക്കുന്ന പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Photo and News Source: Sathyam Online



