നോയിഡയിൽ തൊഴിലാളികളുടെ സമരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾക്കായി തെരുവിലിറങ്ങിയ അവർ, ഭരണകൂടത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുന്നു. യുപിയിലെ യോഗി സർക്കാർ, മനുഷ്യത്വരഹിതമായ അടിച്ചമർത്തലിലൂടെ സമരം അടിച്ചമർത്താൻ ശ്രമിക്കുന്നു. ഇതിനെതിരെ സിപിഐഎം പോലുള്ള ഇടതുപക്ഷ പാർട്ടികൾ തൊഴിലാളികളുടെ പക്ഷം ചേർന്നുനിൽക്കുന്നു. അവർ സമരത്തെ പിന്തുണയ്ക്കുകയും, തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്നു.
എന്നാൽ രാജ്യത്തെ തൊഴിലാളികൾ ജീവിതത്തിനായി പോരാടുമ്പോൾ, കോൺഗ്രസ് പാർട്ടി അവരുടെ നിലപാടിൽ നിന്നും പിന്തിരിയുന്നു. തൊഴിലാളികളുടെ അവശ്യങ്ങൾക്കായി സംസാരിക്കാൻ അവർ മടിക്കുന്നു. ബിജെപി ഭരണകൂടത്തിനെതിരെ ഒരു ചെറിയ പ്രതികരണം പോലും നടത്താൻ അവർക്കാകുന്നില്ല. അമിത വിധേയത്വം കൊണ്ട് അവർക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിയുന്നില്ല. ഇത് പുതിയതല്ല, നാളുകൾ പിന്നോട്ട് നോക്കിയാൽ കോൺഗ്രസിന്റെ നിലപാടുകൾ വ്യക്തമാകും. കർഷക സമരത്തിലും അവർ നിശ്ശബ്ദത മാത്രം പുലർത്തി.
ഇടതുപക്ഷ പാർട്ടികളാണ് തൊഴിലാളികളുടെയും കർഷകരുടെയും അവശ്യങ്ങൾക്ക് ശബ്ദം നൽകിയത്. ലേബർ കോഡുകൾക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമായിരുന്നു. രാജ്യത്തെ സമരമുഖങ്ങളിൽ അവർ മുന്നിൽ നിന്നു.
Photo and News Source: Kairali News



