തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും മകള് വിദ്യാറാണിയും സ്ഥാനാർത്ഥികളായി മത്സരിക്കുന്നു. കൃഷ്ണഗിരി മണ്ഡലത്തിൽ ഡി. എം. കെ. സഖ്യ വിട്ട വേൽമുരുകന്റെ തമിഴ്നാട് വാഴ്‌വുരിമൈ കക്ഷിക്കുവേണ്ടി മുത്തുലക്ഷ്മിയും, മേട്ടൂർ മണ്ഡലത്തിൽ നാം തമിഴർ കക്ഷി സ്ഥാനാർത്ഥിയായി വിദ്യാറാണിയും മത്സരിക്കുന്നു. വീരപ്പൻ ജീവിച്ചിരുന്നാൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായേനെ എന്ന് മുത്തുലക്ഷ്മി അവകാശപ്പെട്ടു. വീരപ്പൻ 2004-ൽ പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റു മരിച്ചിരുന്നു. പാവപ്പെട്ടവരുടെ ശബ്ദമായിരുന്നു വീരപ്പനെന്ന് മുത്തുലക്ഷ്മി പറഞ്ഞു.
രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകുമെന്ന ആശങ്കയാൽ അദ്ദേഹത്തെ വെടിവച്ചു കൊല്ലാൻ ഉത്തരവായി. മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ജനഹൃദയങ്ങളിൽ ജീവിക്കുന്ന വീരപ്പന്റെ ഓർമ്മയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്.
Photo and News Source: Asianet News Malayalam



