വാല്‍പ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്നീനാണ്.

പരിക്കുകളോടെ രക്ഷപ്പെട്ട മസ്നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണവിവരം ഇനിയും മസ്നീനോട് അറിയിച്ചിട്ടില്ല.

തകര്‍ന്ന വാഹനത്തിനുള്ളിൽ നിന്ന് മസ്നീനെ പുറത്തെടുത്തത് പിന്നാലെ വന്ന ടാക്‌സി ഡ്രൈവറാണ്. ഉടന്‍ തന്നെ മസ്നീനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മന്ത്രി കെ.കൃഷ്ണന്‍കുട്ടി മസ്നീനെ പൊള്ളാച്ചി ആശുപത്രിയിൽ സന്ദര്‍ശിച്ചിരുന്നു. മലപ്പുറം ഡിഎംഒയുടെ നിർദ്ദേശപ്രകാരം മസ്നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു.

Photo and News Source: Kerala Online News