കൊൽക്കത്ത: ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രവചനങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. ഏപ്രിൽ 22-ന് ഡം ഡമ്മിൽ നടത്തിയ പ്രസംഗത്തിൽ, “മെയ് 4-ന് ഉച്ചയ്‌ക്ക് 1 മണിയോടെ മമത ബാനർജി അധികാരത്തിൽ നിന്ന് പുറത്താകും” എന്ന് അദ്ദേഹം പ്രസ്താവിച്ചു.
വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ബാലറ്റ് പെട്ടികൾ രാവിലെ 8 മണിക്ക് തുറക്കുമെന്നും ആദ്യ റൗണ്ട് 9 മണിക്കും, രണ്ടാം റൗണ്ട് 10 മണിക്കും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി 191 സീറ്റുകളിലും ടിഎംസി 97 സീറ്റുകളിലും മുന്നിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. അമിത് ഷായുടെ പ്രവചനം പൂർണ്ണമായും സത്യമായിക്കൊണ്ടിരിക്കുന്നത് ശ്രദ്ധേയമാണ്.
Photo and News Source: Janmabhumi







