അസമിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. പാർട്ടി അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ജോർഹട്ട് മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥി ഹിതേന്ദ്ര നാഥ് ഗോസ്വാമിയോട് 23,182 വോട്ടിന് പരാജയപ്പെട്ടു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ജാലുക്ബാരി ഉൾപ്പെടെയുള്ള പ്രധാന മണ്ഡലങ്ങളിൽ ബി.ജെ.പി മുന്നേറുന്നു. മാർച്ചിൽ കോൺഗ്രസ് വിട്ട പ്രദ്യുത് ബൊർദോലോയ് ദിസ്പൂരിലും ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് മുന്നേറുകയാണ്. 126 സീറ്റുകളുള്ള അസമിൽ 99 സീറ്റിൽ ബി.ജെ.പി മുന്നിട്ടു നിൽക്കുന്നു.
കോൺഗ്രസിന് ഈ തവണ വെറും 23 സീറ്റേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ തവണ 31 സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ വലിയ തിരിച്ചടി നേരിടുന്നു. എ.ഐ.യു.ഡി.എഫ് പോലും ഈ തവണ രണ്ടു സീറ്റിൽ മാത്രം ഒതുങ്ങി. ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.
Photo and News Source: Kerala Online News










