കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നു. ഈ തിരിച്ചടിക്ക് പിന്നിൽ ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും വോട്ടായി മാറിയില്ല എന്നാണ് മുൻമന്ത്രി എം.എം. മണിയുടെ പ്രതികരണം. പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പഠിച്ച ശേഷം ജനങ്ങളുടെ ഇടയിൽ തുടരുമെന്നും അദ്ദേഹം ഉറച്ചു പറഞ്ഞു.

എം.എം. മണിയുടെ കോട്ടയായ ഉടുമ്പൻചോലയിൽ എൽഡിഎഫിന് തിരിച്ചടിയുണ്ടായി. ഏറെ പ്രതീക്ഷയോടെ ഇടുപക്ഷം കണ്ടിരുന്ന തോട്ടം തൊഴിലാളികളും സാധാരണ ജനങ്ങളും കൈപിടിക്കുമെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ അവിടെയും യുഎഫിന് വിജയമാണ്. ഉടുമ്പൻചോലയിൽ യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണു 20,211 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സേനാപതി വേണു 64,916 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രന് 44,895 വോട്ടുകളുമാണ് നേടിയത്.

പാർട്ടി ശക്തമായി തിരിച്ചു വരുമെന്ന് എം.എം. മണി ഫേസ്ബുക്കിലൂടെ കുറിച്ചു. പരാജയത്തിന്റെ കാരണങ്ങൾ പഠിച്ച ശേഷം ജനങ്ങളുടെ ഇടയിൽ തുടരുമെന്നും അദ്ദേഹം ഉറവച്ചു പറഞ്ഞു.

Photo and News Source: Asianet News