കണ്ണൂരിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് സിപിഎം കണ്ണൂരിൽ ഇത്തരമൊരു പരാജയം നേരിടുന്നത്. പയ്യന്നൂരിലെ കോട്ടയെന്നറിയപ്പെട്ടിരുന്ന സിപിഎംക്ക് ഞെട്ടിക്കുന്ന തോൽവിയാണ് ലഭിച്ചത്.
യുഡിഎഫ് സ്ഥാനാർഥിയായ വി. കുഞ്ഞികൃഷ്ണൻ സിപിഎം സ്ഥാനാർഥി ടി.ഐ. മധുസൂദനെ 7487 വോട്ടുകൾക്ക് പരാജയപ്പെടുത്തി. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ മധുസൂദനാണ് ലീഡെടുത്തത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം സിപിഎമ്മിന് ലഭിക്കാതെ വോട്ടെണ്ണലിൽ അടിയൊഴുക്കുകൾ അനുഭവപ്പെട്ടു.
കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ വോട്ടെണ്ണലാണ് ആദ്യ റൗണ്ട് ആരംഭിച്ചത്. 2021-ൽ 6200 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ച മണ്ഡലത്തിൽ, തപാൽ വോട്ടുകൾ ഉൾപ്പെടെ 2408 വോട്ടിന്റെ ലീഡ് മാത്രമേ മധുസൂദനന് ലഭിച്ചുള്ളൂ.
വോട്ടെണ്ണൽ പുരോഗമിക്കവേ മധുസൂദനന്റെ ലീഡ് ക്രമേണ കുറഞ്ഞു. എട്ടാം റൗണ്ടുമുതൽ കുഞ്ഞികൃഷ്ണൻ ലീഡെടുത്തു. പതിന്നാലിൽ പന്ത്രണ്ട് റൗണ്ടുകൾ കഴിയുമ്പോഴേക്കും 4752 വോട്ടുകളുടെ ലീഡ് കുഞ്ഞികൃഷ്ണൻ നേടി. പയ്യന്നൂർ സിപിഎംക്ക് നഷ്ടമായി.
Photo and News Source: Mathrubhumi







