ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി. 293 സീറ്റുകളില്‍ ബിജെപിയ്ക്ക് 192 ലഭിക്കുമെന്ന പ്രവചനം സാക്ഷാത്കരിക്കപ്പെട്ടു. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് 93 സീറ്റുകളിലേക്ക് ഒതുങ്ങി. അവസാന റൗണ്ടിലെ വോട്ടെണ്ണലില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം. മാട്രിസ്, പിമാര്‍ക് പോലുള്ള എക്സിറ്റ് പോളുകള്‍ ബിജെപിയ്ക്ക് പരമാവധി 141 സീറ്റുകളേ പ്രവചിച്ചിരുന്നുള്ളൂ. ഭരണവിരുദ്ധവികാരമാണ് മമത ബാനര്‍ജിയ്ക്ക് തിരിച്ചടിയായത്. ഗുണ്ടായിസത്തിലൂടെ വോട്ടുകള്‍ നേടുന്ന പതിവ് തന്ത്രം ശക്തമായ അര്‍ധസൈനിക സാന്നിധ്യത്തില്‍ പരാജയപ്പെട്ടു.
ബിജെപിയുടെ ശക്തമായ പ്രചാരണവും ജനപിന്തുണയും ഫലം കണ്ടു.
Photo and News Source: Janmabhumi







