ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ബംഗാളിലെ പനിഹാടി മണ്ഡലത്തിൽ വലിയ തിരിച്ചടിയായി മാറി. ഡോക്ടറുടെ അമ്മ രത്ന ദേബ് നാഥ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതോടെ, തൃണമൂല്‍ കോൺഗ്രസിനെതിരെ ജനകീയാക്രോശം ഉയർന്നു. തീര്‍ത്ഥങ്കര്‍ ഘോഷ് പോലുള്ള തൃണമൂല്‍ നേതാക്കൾ പിന്നിലായി. മമത ബാനർജി അവസാന നിമിഷം വരെ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചതോടെ, ജനങ്ങൾ തൃണമൂലിനെതിരെ കൂടുതൽ രോഷം പ്രകടിപ്പിച്ചു.
ഗായകൻ അരിജിത് സിംഗിന്റെ 'ആര്‍ കൊബെ' എന്ന ഗാനവും മമത വിരുദ്ധ തരംഗം സൃഷ്ടിച്ചു. ബിജെപിയുടെ ഈ തന്ത്രം വൻ വിജയമായി മാറി.
Photo and News Source: Janmabhumi










