ചെന്നൈ: പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹിതരാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനിടെ നടി ലിസ്സി ലക്ഷ്മി മറുപടി നൽകി. കല്യാണിയുടെ അമ്മ കൂടിയായ ലിസ്സി, ഇത്തരം വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി. വിഷു ആശംസകൾ പങ്കുവെച്ച പോസ്റ്റിന് താഴെ, ആരാധകന്റെ ‘വിവാഹത്തിനായി കാത്തിരിക്കുന്നു’ എന്ന കമന്റിന് ‘തെറ്റായ വാർത്ത’ എന്ന മറുപടി നൽകി.

‘ഹൃദയം’, ‘വർഷങ്ങൾക്കു ശേഷം’ എന്നീ ചിത്രങ്ങളിലെ ഓൺ-സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് ഗോസിപ്പുകൾക്കു കാരണമാകുന്നത്. നിലവിൽ കല്യാണി പുതിയ സിനിമകളുടെ ചിത്രീകരണത്തിലാണ്. കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളാണെന്ന് കല്യാണി തുറന്നുപറഞ്ഞിട്ടുണ്ട്. പ്രണവിനെ ‘അപ്പു’ എന്നാണ് വിളിക്കുന്നതെന്നും അവർ വെളിപ്പെടുത്തി. സിനിമയിൽ പ്രണയിതാക്കളായി അഭിനയിക്കുമ്പോഴും ജീവിതത്തിൽ സഹോദര തുല്യ ബന്ധമാണെന്നാണ് കല്യാണി പറയുന്നത്. പ്രണവുമായുള്ള പഴയ ഓർമ്മകളും അവർ പങ്കുവെച്ചു.

Photo and News Source: Media Mangalam