വിജയ് അഭിനയിച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ രാഷ്ട്രീയത്തിലും പ്രസക്തമാണ്. 2018-ൽ പുറത്തിറങ്ങിയ ‘സർക്കാർ’ രാഷ്ട്രീയ അഴിമതിയെയും വോട്ടിന്റെ പ്രാധാന്യത്തെയും ചർച്ച ചെയ്തു. വിദേശ കോർപ്പറേറ്റ് നായകൻ തന്റെ വോട്ട് കള്ളവോട്ടായി കണ്ടെത്തി നിയമപോരാട്ടം നടത്തുന്നതാണ് ഇതിന്റെ പ്രമേയം. വോട്ടർമാരുടെ അവകാശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ സിനിമ സഹായിച്ചു.
‘മെർസൽ’ (2017) ആരോഗ്യസംരക്ഷണത്തിലെ ചൂഷണങ്ങളെ തുറന്നുകാട്ടി. ചികിത്സാരംഗത്തെ അഴിമതികളും സാധാരണക്കാർക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമല്ലാത്തതും ഈ ചിത്രം ചർച്ച ചെയ്തു. ജിഎസ്ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ സിനിമയിൽ പരാമർശിച്ചത് രാഷ്ട്രീയ സംവാദങ്ങൾക്ക് വഴിയൊരുക്കി.
കർഷക ആത്മഹത്യകളും കോർപ്പറേറ്റ് കടന്നുകയറ്റവും പ്രമേയമായ ‘കത്തി’ (2014) വിജയിയുടെ മികച്ച സാമൂഹിക സിനിമകളിലൊന്നാണ്. കാർഷിക ഗ്രാമങ്ങളുടെ ദുരിതങ്ങൾ നഗരങ്ങളിലേക്ക് എത്തിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു. ജലചൂഷണത്തിനെതിരെയും ഗ്രാമീണ വികസനത്തിനുമുള്ള പോരാട്ടമാണ് ഇതിൽ ചിത്രീകരിച്ചത്.
Photo and News Source: Malayalam Express










