തമിഴ്നാട്ടിൽ വോട്ടെണ്ണൽ തുടരുമ്പോൾ ടിവികെ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു. 67 സീറ്റുകളിൽ ടിവികെയാണ് ലീഡ്. എംകെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഡിഎംകെയുടെ കോട്ടയായ ചെന്നൈയിലും ടിവികെയുടെ തരംഗം തന്നെ. ചെന്നൈയിലെ കൊളത്തൂരിൽ സ്റ്റാലിൻ പിന്നിലാണ്. തിരുച്ചി ഈസ്റ്റിൽ വിജയ്ക്ക് 1600 വോട്ടിന്റെ ലീഡ്. ഡിഎംകെ മൂന്നാം സ്ഥാനത്താണ്. പെരമ്പൂരിൽ വിജയ്ക്ക് 3000 വോട്ടിന്റെ മുന്നിലാണ്. വോട്ടെണ്ണൽ തുടരുമ്പോൾ ടിവികെയുടെ മുന്നേറ്റം തമിഴ്നാട്ടിൽ ഞെട്ടിക്കുന്ന സംഭവമാണ്.
എഐഎഡിഎംകെയ്ക്ക് 52 സീറ്റുകളിൽ ലീഡ്. ഡിഎംകെ 50 സീറ്റുകളിൽ മുന്നിലാണ്. വിജയ് രണ്ട് സീറ്റുകളിലും തുടരുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാണ് നേരിടുന്നത്.
Photo and News Source: Asianet News









