മലപ്പുറത്ത് വാല്‍പാറയില്‍ നിയന്ത്രണം വിട്ട മിനി വാന്‍ 300 അടി താഴ്ചയിലേക്കു മറിഞ്ഞ് ഒമ്പത് മലയാളികളുടെ മരണം സ്ഥിരീകരിച്ചു. ഒരു കുട്ടിയും ഏഴു സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ പാങ്ങ് പാറമ്മല്‍ ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റ മൂന്ന് പേരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ടവരില്‍ അജിത, റംല, സുഹറ, ആശ, മജീദ്, സാജിദ്, ഷക്കീല, നൗഷാദ്, റുഖിയ, ഹിഷാം, ഷഹദീന്‍, മസ്‌നീന്‍, പാഷിത് എന്നിവരാണ്.

അപകടത്തില്‍ മിനി വാന്‍ പൂര്‍ണമായും തകര്‍ന്നു. പൊള്ളാച്ചിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം.

വെളളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് അപകടം. KL 11 AM 7288 രജിസ്ട്രേഷന്‍നിലുളള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്.

അവധിക്കാലമായതിനാല്‍ സ്‌കൂളില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ വിനോദയാത്രയ്‌ക്കു പോയ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘമാണ് അപകടത്തില്‍ പെട്ടത്. പെരിന്തല്‍മണ്ണയില്‍നിന്ന് വാടകയ്‌ക്കെടുത്ത വാനിലാണ് ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ യാത്ര പോയത്. ഇതില്‍ രണ്ടു കുട്ടികളും ഉണ്ട്.

പരിക്കേറ്റ് ചികിത്സയിലുള്ള ഡ്രൈവര്‍ കോട്ടയ്‌ക്കല്‍ ചൂനൂര്‍ സ്വദേശി മുഹമ്മദ് ഫാസിത്തിന്റെ (21) മൊഴി പൊലീസ് രേഖപ്പെടുത്തി.

അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിനോദസഞ്ചാരികള്‍ എത്തിയ മിനിവാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

വാല്‍പാറയില്‍ എത്തിയ പൊലീസ് ഉപയോഗിച്ച സാമഗ്രികള്‍ നിലയിലാണ്.

Photo and News Source: Janmabhumi