ഗോതമ്പു ചക്ക അട തയ്യാറാക്കാനുള്ള സൂചനകൾ. ചേരുവകൾ ഗോതമ്പുപൊടി, ഉപ്പ്, വെള്ളം, പഞ്ചസാര, നെയ്യ്, തേങ്ങ ചിരകിയത്, ശർക്കര, ചുക്ക് പൊടി, ജീരകപ്പൊടി, ഏലക്കാപ്പൊടി, വാഴയില, ചക്ക പൊടിയായി അരിഞ്ഞത്.
ഗോതമ്പു പൊടി ഉരുക്കി അരിച്ചെടുക്കുക. ശേഷം തേങ്ങ ചിരകിയത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കണം. ഒന്നര കപ്പ് ചക്ക അരിഞ്ഞതും കൂടെ ഇട്ടു കൊടുക്കാം. ശേഷം ഏലക്കാപ്പൊടി, ജീരകപ്പൊടി, ചുക്ക് പൊടി ചേർത്ത് ഇളക്കി തീ ഓഫാക്കി മാറ്റി വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് അര കപ്പ് പഞ്ചസാരയും കാൽ കപ്പ് വെള്ളവും ചേർത്ത് തിളക്കുമ്പോൾ ഒന്നര കപ്പ് തേങ്ങയും ഒന്നര കപ്പ് ചക്ക അരിഞ്ഞതും, ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ഒരു ടീസ്പൂൺ നെയ്യും കൂടെ ചേർത്ത് നന്നായി വിളയിച്ചെടുക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 3 കപ്പ് വെള്ളം, 1 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ നെയ്യും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ഈ തിളച്ച വെള്ളത്തിലേക്ക് ഗോതമ്പു പൊടി ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചു തീ ഓഫ് ചെയ്തു അടച്ച് വയ്ക്കുക.
ചൂടാറിക്കഴിയുമ്പോൾ ഗോതമ്പു പൊടി മിശ്രിതം നല്ലതുപോലെ കുഴച്ചു മയപ്പെടുത്തുക. ശേഷം വാഴയില എടുത്ത് അതിനകത്ത് അടപോലെ ഗോതമ്പുപൊടി മിശ്രിതം പരത്തിയെടുത്ത് നേരത്തെ തയ്യാറാക്കിയ പഞ്ചസാര ഫില്ലിങ്, ശർക്കര ഫില്ലിങ് മാറി മാറി വച്ച് അട തയാറാക്കാം.
ഇത് ആവിയിൽ 15 മിനിറ്റ് വേവിച്ചെടുത്താൽ നല്ല സോഫ്റ്റ് ഗോതമ്പ് ചക്ക അട തയാർ.
Photo and News Source: Kerala Online News



