മെട്രോ റെയിൽ നിർമാണത്തിനിടെ മുംബൈയിൽ ഒരു കൂറ്റൻ ക്രെയിൻ മറിഞ്ഞു. കരാറുകാർക്ക് ഒരു കോടി രൂപ പിഴ ചുമത്തി. ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് അപകടം സംഭവിച്ചത്. പ്രധാന ബിസിനസ് ഹബ്ബായ ബികെസിയിലെ ഗതാഗതത്തെ സാരമായി ബാധിച്ചു.
മെട്രോ 2ബി പാതയിലെ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബുധൻ പുലർച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്. 200 ടൺ ഭാരമുള്ള കോൺക്രീറ്റ് ബീം 2 കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് ഉയർത്തുന്നതിനിടെയാണ് ഒരു ക്രെയിൻ വശത്തേക്കു മറിഞ്ഞത്. അപകടത്തിൽ ആളപായമില്ല.
മുംബൈക്കടുത്തുളള വ്യോമപരിധിയിൽ ജിപിഎസ് ത്രെട്ട് നടക്കുന്നതായി മുന്നറിയിപ്പ് തീവണ്ടി യാത്രയ്ക്കിടെ ഉറങ്ങിപ്പോയി; ജ്വല്ലറി ഉടമയുടെ 5.53 കോടി രൂപയുടെ സ്വർണം കൊള്ളയടിക്കപ്പെട്ടു മുംബൈയിലെ ഭാണ്ഡൂപ്പിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബെസ്റ്റ് ബസ് ഇടിച്ചുകയറി അപകടം; നാല് പേർ മരിച്ചു, 14 പേർക്ക് പരിക്ക് ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം ഫോട്ടോക്ക് പോസ് ചെയ്യുന്ന വിദേശ വനിതാ വിനോദസഞ്ചാരികളെ തുറിച്ചുനോക്കുന്ന പുരുഷന്മാർ; വീഡിയോ വൈറൽ
Photo and News Source: Media Mangalam



