വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്നാക്ക് വിഭവമാണ് ബ്രൗൺ ബ്രഡ് വെജിറ്റബിൾ റോൾ. ബ്രൗൺ ബ്രഡ്, ഗോതമ്പുപൊടി, വെള്ളം, പച്ചക്കറികൾ, മുട്ട, മയോണൈസ് എന്നിവയാണ് പ്രധാന ചേരുവകൾ. ആദ്യം ഗോതമ്പുപൊടിയും വെള്ളവും ചേർത്ത് ദോശ മാവിന്റെ പരുവത്തിലേക്ക് കലക്കുന്നു.
അതിനുശേഷം അരിഞ്ഞ വെജിറ്റബിളുകൾ, മയോണൈസ്, മുട്ട, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുന്നു. ബ്രെഡ്ഡ് പരത്തി അതിന്റെ മുകളിൽ ഈ മിശ്രിതം പുരട്ടി നടുവിൽ വെജിറ്റബിൾ കൂട്ട് നിറച്ച് ചീസ് വിതറുന്നു. പിന്നീട് സൈഡുകൾ യോജിപ്പിച്ച് ചതുരാകൃതിയിൽ അടുക്കുന്നു.
ഒരു പാനിൽ ചെറിയ തീയിൽ വച്ച് 10 മിനിറ്റ് വേവിച്ചാൽ സ്വാദിഷ്ടമായ വിഭവം തയ്യാറാകും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവം സ്നാക്ക് ആയി ഉപയോഗിക്കാൻ പറ്റിയതാണ്.
Photo and News Source: Kerala Online News



